കണ്ണൂർ: പി.പി.ദിവ്യയെ പാർട്ടി ഓഫീസിലാണോ ക്ലിഫ് ഹൗസിലാണോ ഒളിപ്പിച്ചു വച്ചിട്ടുള്ളത് എന്ന് സി പി എം വ്യക്തമാക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ ജെബി മേത്തർ. എത്രയും പെട്ടന്ന് പി. പി. ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം തലസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കും എന്നും ജെബി മേത്തർ പറഞ്ഞു. കണ്ണൂരിൽ മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ രാപകൽ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജെബി. ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിലിൽ അദ്ധ്യക്ഷത വഹിച്ചു. സത്യസന്ധനായ ഉദ്യോഗസ്ഥാനായ കണ്ണൂർ എ ഡി എം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളി വിട്ട പി. പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടാണെന്ന് സി പി എമ്മും സംസ്ഥാ ന സെക്രട്ടറി ഗോവിന്ദൻ മാഷും മറുപടി പറയണം.
ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, കണ്ണൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ അഡ്വ ഇന്ദിര പി , സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ എം ഉഷ,ടി സി പ്രിയ , നസീമ ഖാദർ, ഇ.പി ശ്യാമള , ധനലക്ഷ്മി പി.വി. കുഞ്ഞമ്മ തോമസ് എന്നിവർ സംസാരിച്ചു.
P.P. Divya should be arrested: Mahila Congress Kannur District Committee ends day and night strike.